(Comes in Aug-Sept/Karkidakam-Chingam)

വിനായകചതുര്‍ത്ഥി എന്നത് ഗണപതിയുടെ ജന്മദിനമാണ് എന്ന് പലയിടത്തും കാണുന്നു. പലകാരണങ്ങളുണ്ടാകാം. ഒരു പ്രധാനകാരണം സൂചിപ്പിയ്ക്കാം.ജാതകത്തിലെല്ലാം ഉള്ള രാശിചക്രം നോക്കിയാല്‍ അതില്‍ ഇടതുഭാഗത്ത് മുകളിലുള്ള കള്ളി മീനം രാശിയാകും. വലതുഭാഗത്ത് താഴെ കള്ളി കന്നിരാശിയും. ഇത് ഈ വിധത്തില്‍ വരയ്ക്കുന്നതിന് കാരണം ഉണ്ട്. വടക്കുകിഴക്കേ മൂല, അതായത് ഈശാനകോണ്‍ അഥവാ മീനം രാശി മുകളിനെ സൂചിപ്പിയ്ക്കുന്നതാണ്. കന്നിരാശി അഥവാ തെക്കുപടിഞ്ഞാറേ മൂല, അല്ലെങ്കില്‍ നിരൃതികോണ്‍ കീഴ്ഭാഗത്തെ സൂചിപ്പിയ്ക്കുന്നു. അങ്ങിനെ നോക്കുംപോള്‍ കന്നിമുതല്‍ മീനം വരെ സൂര്യന്‍റെ ഗതി മുകളിലേയ്ക്കാണ് എന്ന മസ്സിലാകും. മീനം മുതല്‍ കന്നിവരെ താഴത്തേയ്ക്ക് ആണെന്നും മനസ്സിലാകും. സൂര്യന്‍ കന്നിയിലേയ്ക്ക്പ്രവേശിയ്ക്കുന്നതിന്‍റെ മുന്നെ അതായത് മുകളിലേയ്ക്കുള്ളപ്രയാണം ആരംഭിയ്ക്കുന്നതിന് മുന്നെ ചിങ്ങമാസത്തിലാണ് അധികപക്ഷവും വിനായകതുര്‍ത്ഥി വരുന്നത്. ഏതാണ്ട് ഇതിനെതിരായി വരുന്ന താഴത്തേയ്ക്കുള്ളപ്രയാണം ആരംഭിയ്ക്കുന്നതിന് മുന്നെ ശിവരാത്രിയും വരും. അങ്ങിനെ നോക്കുകയാണെങ്കില്‍ നമ്മുടെ വാസസ്ഥാനമായ ഭൂമിയിലെ ഒരു വര്‍ഷത്തിലെ ഉന്നമനത്തിന്ന്‍റെ തുടക്കം ആണ് വിനായകചതുര്‍ത്ഥി എന്ന് മനസ്സിലാകും.

ഈ ഉന്നമനസമയം ഭൂമിയിലെ അന്തേവാസികളായ നമ്മളേയം ബാധിയ്ക്കുന്നുണ്ടാവണമല്ലോ. അതിനാല്‍ വിനായകചതുര്‍ത്ഥി നമ്മള്‍ പരിഗണിയ്ക്കുംപോള്‍ ഭൂമിയിലെ പ്രകൃതിയോട് ചേര്‍ന്ന് ഉന്നമനത്തിനുള്ള നമ്മുടെ ഉദ്യമമായി മാറും അത്.

ഗണപതി വിനായകതുര്‍ത്ഥിയക്ക് ധാരാളം ഭക്ഷണം കഴിച്ച് നടക്കുംപോള്‍ തട്ടിത്തടഞ്ഞ് വീണു എന്നും വയര്‍ പൊട്ടി അപ്പോള്‍ പാംപിനെ കൊണ്ട് വയര്‍കെട്ടി എന്നും അത് ചന്ദ്രന്‍ കണ്ടു ചിരിച്ചൂ എന്നും അതിനാല്‍ ഗണപതി ചതുര്‍ത്ഥിദിവസം ചന്ദ്രനെ കാണുന്നവര്‍ക്ക് ദോഷമുണ്ടാകുമെന്ന് ചന്ദ്രനെ ശപിച്ചൂ എന്നും കഥയുണ്ട്. യോഗത്തിലെ പലേ സങ്കേതങ്ങളും ഉപയോഗിച്ചുള്ള കഥയാണ് ഇതെന്നതിനാല്‍ ഇതിനെ വെറും കഥയായി കാണരുത്. ഇത് വ്യക്തമാക്കാന്‍ വളരെ വലിയലേഖനം തന്നെ വേണ്ടിവരും എന്നതിനാല്‍ ഇപ്പോള്‍ അതിനു മുതിരുന്നില്ല. (ചന്ദ്രന്‍ , സിദ്ധിയ്ക്കേണ്ട മോക്ഷസ്വരൂപമായ അമൃതത്വത്തിന്‍റെ പ്രതിനിധിയാണ്. പാംപ് നമ്മുടെ സുഖഭോഗങ്ങള്‍ രക്ഷിയ്ക്കുന്ന കുണ്ഡലിനീസ്വരൂപയായ പ്രകൃതിയും. സാധനയുടെ ആദ്യപടിയില്‍ അമൃതത്വത്തിന്‍റെഞ്ഛനകള്‍ ഉണ്ടായാലും അവയെ അവഗണിയ്ക്കണം. അല്ലെങ്കില്‍ ശരിയ്ക്കുള്ള ലക്ഷ്യം വെടിഞ്ഞുപോകും എന്നതു പോലെ ഉള്ള പലതും ഈ കഥകൊണ്ട് ഋഷിമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്)

English translation of above:
Vinayaka Chathurthi is considered the birthday of Lord Ganapathy.

Mythology: Ganapathy is considered to be the ‘LORD’ of intellect and wisdom, and is supposed to be the remover of ‘obstacles’. Ganapathy is said to have been born out of the ‘mud’ on the body of Parvathy.

An astrological chart starts from the top left hand corner and goes in a clockwise direction all the way to where it started from. The start is called “Meenam Rasi”. When each square is considered one month the right bottom corner is called “Kanni Rasi”. The reason for arranging it in this way is to denote that in the “movement of the sun” on a North – South axis, Autumnal Equinox and the vernal Equinox happens around this time. In astrology it is believed that the apparent movement of the sun on its “northern” journey starts from the Autumnal Equinox and therefore considered “going up”. Vinayaka Chathurthi, therefore also denotes the beginning of the “movement UP” from then on. Likewise “Sivaratri” denotes the “movement DOWN” from then on.

There is a story that says on Vinayaka Chathurthy day, Ganapathy had an abnormal feast, and unable to walk properly, fell down, broke his enormous tummy, and using a snake, stitched up his tummy, and Chandran (Moon) saw this and laughed at Ganapathy. Seeing this Ganapathy “cursed” Chandran that anyone who sees him on that day will have a lot of trouble. However the story should not remain just a story.

The Philosophical explanation: In our life’s journey, it is believed that devotion to Ganapathy will help in overcoming the “obstacles” The fall is considered an “obstacle” and the stitching of the tummy with a snake is considered an answer to the troubles. What is being done at the temple is to energize the latent “Kundalini” (according to one branch of raja yoga, one of the six prime centres in our body) and transport it through our central nervous system to its climax, and thereby remove the ill effects of our way of living. Participating in the “birthday celebrations” should energize us to face up to the “obstacles” in our life’s journey.

Share This