(May 4 – June 1, 2011)

ഗുരുഭ്യോ നമഃ
മാതര്‍മ്മേ മധുകൈടഭഘ്നി മഹിഷപ്രാണാപഹാരോദ്യമേ
ഹേളാനിര്‍മ്മിതധൂമ്രലോചനവധേ ഹേ ചണ്ഡമുണ്ഡാര്‍ദ്ദിനീ
നിശ്ശേഷീകൃതരക്തബീജദനുജേ നിത്യേ നിസുംഭാപഹേ
സുംഭധ്വംസിനി സംഹരാശുദുരിതം ദുര്‍ഗ്ഗേ നമസ്തേബിംകേ

നമ്മുടെ പൂര്‍വ്വികര്‍ രണ്ടു വിധത്തില്‍ കാലഗണന ചെയ്തിട്ടുണ്ട്. ഒന്ന് സൗരമാനം. രണ്ടാമത്തേത് ചാന്ദ്രമാനം. ആദ്യത്തേത് സൂര്യനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പിന്നത്തേത് പ്രധാനമായി ചന്ദ്രനെ പ്രധാനമായി കണക്കാക്കിയിട്ടുമുള്ളതാണ്. നമുക്കേവര്‍ക്കും അറിയാവുന്നതുപോലെ ചന്ദ്രനെ കണക്കാക്കുംപോള്‍ സൂര്യനെ ആശ്രയിക്കാതെ കഴിയില്ല. ഭൂമിയില്‍ നിന്ന് നോക്കുംപോള്‍ സൂര്യനും ചന്ദ്രനും ഏതു ദിശയില്‍ നില്‍ക്കുന്നൂ എന്ന് നോക്കിയാണല്ലോ തിഥികള്‍ അതായത് വെളുത്തവാവ്, കറുത്തവാവ് തുടങ്ങിയവ കണക്കാക്കുന്നത്. കറുത്ത വാവു കഴിഞ്ഞ് അടുത്ത കറുത്തവാവുവരെ ആണ് സാധാരണയായി കണക്കാക്കുന്ന ചന്ദ്രമാസങ്ങള്‍. അതിനിടയില്‍ വരുന്ന വെളുത്തവാവ് ഏതു നക്ഷത്രത്തിലാണോ വരുന്നത്. ആമാസത്തിന് ആ നക്ഷത്രവുമായി ബന്ധപ്പെട്ട പേരായിരിയ്ക്കും. വിശാഖാ നക്ഷത്രത്തില്‍ വെളുത്തവാവു വരുന്ന മാസമാണ് വൈശാഖമാസം.

വൈശാഖമാസം വളരെ വിശേഷപ്പെട്ട മാസമാണ്. ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖം. അമ്മമാരും മുത്തശ്ശിമാരും കുട്ടികള്‍ക്ക് മാങ്ങ മുതലായ പഴങ്ങള്‍ .കൊടുക്കുന്നകാലമായിട്ടാണ് വൈശാഖമാത്തെ കുറിച്ച് പറയുംപോള്‍ ഓര്‍മ്മവരിക. ദാനത്തിന് അത്ര പ്രാധാന്യം കൊടുത്തിരുന്നു. എന്തുകൊണ്ട് വൈശാഖമാസത്തില്‍ ഈ ദാനങ്ങള്‍ക്കും മറ്റും ഇത്ര പ്രാധാന്യം ഉണ്ടായി? ഭൂമിയിലെ ഏറ്റവും നല്ല ഋതു വസന്തമാണെന്ന് ഒരു വിധം എല്ലാവ്ര‍ക്കും സമ്മതം ആകുന്നതാണ്. (ഒരു പക്ഷേ അലര്‍ജ്ജികാര്‍ക്ക് അത്ര നല്ലതായി തോന്നുന്നുണ്ടാവില്ല) ചാന്ദ്രമാനപ്രകാരം ഉള്ള ചൈത്രം വൈശാഖം എന്നീ മാസങ്ങളാണ് വസന്തം. കനഡക്കാരായ നമ്മള്‍ക്ക് വസന്തം ശരിയ്ക്കു പറഞ്ഞാല്‍ വൈശാഖത്തിലേ ആകുകയുള്ളൂ. അതുവരെ ചെടികളെ എല്ലാം വാട്ടിക്കളയുന്ന തണുപ്പ് പ്രതീക്ഷിയ്ക്കാവുന്നതാണല്ലോ. അങ്ങിനെ നല്ല ഋതുവും മാസവുമൊക്കെ ആയ വൈശാഖത്തിന് പിന്നേയും ഉണ്ട് പ്രത്യേകതകള്‍. വിഷ്ണുഭജനത്തിന് വളരെ യോജിച്ചകാലമാണ് ഈകാലം. ജപം ഹോമം ദാനം വ്രതം എന്നിവയെല്ലാം ഏറ്റവും ഫളം ചെയ്യുന്നകാലവും ആണ് ഇത്. മുംപൊക്കെ ഗുരുവായൂരില്‍ വൈശാഖക്കാലത്ത് ഉള്ള തിരക്ക് ഒരു പ്രത്യേകം തരം തിരക്കാണ്. തികഞ്ഞ ഭക്തന്മാരൊക്കെ ഏതുവിധേനെയെങ്കിലും അംപലത്തില്‍ എത്താന്‍ ശ്രമിയ്ക്കുന്നതുകൊണ്ട് വൈശാഖത്തില്‍ ഉണ്ടാവുന്ന തിരക്ക് വളരെ സുഖമുള്ള തിരക്കായിരിയ്ക്കും. കാലം മാറി. ഇപ്പോള്‍ ജ്വല്ലറികള്‍ക്കുമുന്നിലാണത്രേ. അവരും തികഞ്ഞഭക്തന്മാരാണ്. ഭക്തി വേറെ ഒന്നിനോടാണ് എന്നു മാത്രം.

വൈശാഖമാസത്തിലാണ് ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതരാം, ബലരാമാവതാരം. എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് എന്നതും ഈ മാസത്തിന്മേന്മയേറ്റുന്നു. അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയയിലാണ് നടന്നത് എന്നു പറയപ്പെടുന്നു. നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയക്കു നടന്നതായാണ് പറയാറുള്ളത്. കൃതയുഗം തുടങ്ങിയതും വൈശാഖമാസത്തിലെ അക്ഷത്തൃതീയയ്ക്കാണത്രേ.

നമ്മുക്കും നമ്മുടെ സമൂഹത്തിനും വേണ്ട് നമ്മള്‍ക്ക് ആചരിയ്ക്കാവുന്ന വലിയൊരു കാര്യമാകും വൈശാഖമാസത്തെ വ്രതം. എന്തെന്നാല്‍ വ്രതം നമുക്ക് മാനസികമായ തുലനാവസ്ഥ നേടിത്തരുന്ന ഒരു കാര്യമാണ്. പലവിധവേവലാതികള്‍ കൊണ്ടു നടക്കുന്നവരാണ് നമ്മളില്‍ അധികവും നമ്മള്‍ക്കു ചുറ്റും ഉള്ളവരില്‍ പലരും. ശാന്തമനസ്സുള്ളവരര്‍ക്ക് ഉള്ള ഒരു പ്രധാനകഴിവാണ് മറ്റുള്ളവര്‍ക്ക് സമാധാനം കൊടുക്കാന്‍ കഴിയുമെന്നത്. വ്രതം മുതലായ അദ്ധ്യാത്മികസാധനകള്‍ കൊണ്ട് മനസ്സമാധാനം നേടിയെടുക്കാന്‍ നമ്മള്‍ക്കായാല്‍ അത് സമൂഹത്തിന് വലിയ ഉപകരമാവും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വൈശാഖമാസം മുഴുവന്‍ വ്രതം നോല്‍ക്കുന്നവര്‍ വളരെ ഭാഗ്യവാന്മാരാണ്. എന്നാല്‍ അക്ഷത്തൃതീയ, വൈശാഖത്തിലെ വെളുത്ത ദ്വാദശി, വൈശാഖത്തിലെ പൗര്‍ണ്ണമി എന്നിവയ്ക്ക് വ്രതം എടുക്കുന്നവര്‍ക്കും ഏതാണ്ട് തത്തുല്യമായ ഫലം കിട്ടുമെന്നു പറയപ്പെടുന്നു. വ്രതം എന്നാല്‍ ഭക്ഷത്തെ കുറിച്ച് ഉള്ള എന്തോ നിയന്ത്രണമാണ് എന്നായിരിയ്ക്കും പലരും ധരിച്ചിരിയ്ക്കുന്നത്. ഭക്ഷണനിയന്ത്രണവും കൂടി വേണം എന്നതാണ് സത്യം. ശുദ്ധനാണ് എന്ന് സ്വയം ചതോന്നുന്ന കാര്യങ്ങളേ അന്ന് ചെയ്യാവൂ. അതിന് പൂര്‍വ്വികര്‍ ചില കാര്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് അനുസരിയ്ക്കുകയാണ് ഏറ്റവും എളുപ്പമായത്. അതില്‍ ഭക്ഷണനിയന്ത്രണം കൂടി ഉണ്ടെന്നേ ഉള്ളൂ.

വ്രതത്തിന് ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ എന്താണെന്നു നോക്കാം. ബ്രഹമചര്യം, ഭക്ഷണനിയന്ത്രണം, ശാരീരികശുദ്ധി, വാക്കിനെ നിയന്ത്രിയ്ക്കല്‍, ആദ്ധ്യാത്മികകാര്യങ്ങളില്‍ മാത്രം ശ്രദ്ധിയ്ക്കല്‍, ദേവപൂജ, നാമഞ്ജപം, മൗനം എന്നിവയൊക്കെ വ്രതത്തിനു യോജിച്ചവയാണ്. സ്ത്രീപുരുഷസംങ്ഗം ഒഴിവാക്കിയതുകൊണ്ടുമാത്രം ബ്രഹ്മചര്യം സംഭവിയ്ക്കില്ല. ബ്രഹ്മചര്യം ശാരീരികമായും മാനസികമായും ആചരിയ്ക്കണം., ഒന്നും കഴിയ്ക്കാതിരിയ്ക്കുന്നത് തന്നെ ആണ് ഏറ്റവും ഉത്തമമായത്. പഴം മുതലായതേ കഴിയ്ക്കൂ എന്നു വയ്ക്കാം. അല്ലെങ്കില്‍ അരിഭക്ഷണം വേണ്ടെന്നു വെയക്കാം. ചിലര്‍ ഒരിയ്ക്കല്‍ മാത്രമേ ഭക്ഷണം കഴിയ്ക്കൂ എന്നു വയ്ക്കുന്നവരും ഉണ്ട്. മദ്യം മാംസം, ഉള്ളി, കൂണ് മുതലായത് ഒഴിവാക്കാന്‍ കൂടി ശ്രദ്ധിയ്ക്കണം. ഭക്ഷണം അത്യാവശ്യത്തിനുമാത്രമേ ഏതുവിധത്തിലായാലും കഴിയ്ക്കാവൂ. രാവവിലെയും വൈകുന്നേരവും കുളിയ്ക്കുക വിഴുപ്പ് മുതലായത് ധരിയ്ക്കാതിരിയ്ക്കുക, എണ്ണ സോപ്പ് മുതലായ സുഖകരമായ വസ്തുക്കള്‍ ഉപയോഗിയ്ക്കാതെ വേണം സ്നാനം ചെയ്യാന്‍. മൗനം ആണ് ഏറ്റവും ഉചിതമായ വാക്കിനെ നിയന്ത്രിയ്ക്കല്‍. അല്ലെങ്കില്‍ വ്രതത്തിന് യോജിയ്ക്കാത്തത് ഒന്നും പറയാതിരിയ്ക്കലും ആകാം. ടിവി മുതലായി മനസ്സിനെ വ്യതിചലിപ്പിയ്ക്കുന്ന കാര്യങ്ങളില്‍ ഒന്നും ശ്രദ്ധിയ്ക്കാതെ വ്രതത്തിനു യോജിച്ച ആദ്ധ്യാത്മികകാര്യങ്ങളില്‍ തന്നെ ശ്രദ്ധിയ്ക്കണം. അതിന് ദേവപൂജ, നാമഞ്ജപം എന്നിവയൊക്കെ ചെയ്തുകൊണ്ടിരിയ്ക്കലാണ് നല്ലത്. ഇങ്ങിനെ നിശ്ചയിച്ചദിവസങ്ങളില്‍ വ്രതം കഴിയുംപോള്‍ നമുക്ക് തന്നെ ഞാന്‍ ശുദ്ധനാണ് എന്ന തോന്നല്‍ ഉണ്ടായിവരും. അത് നമുക്കും സമൂഹത്തിനും ഉപകാരത്തിനായിത്തീരുകയും ചെയ്യും

നമ്മുടെ പരിമിതികള്‍ വെച്ച് നമുക്ക് വ്രതം ആചരിയ്ക്കാം. ആദ്യം തീരുമാനിയ്ക്കുന്നതിന് പിന്നെ മാറ്റം വരാതെ ഇരിയ്ക്കാന് ശ്രദ്ധിയ്ക്കണം എന്നു മാത്രമേ ഉള്ളൂ. സ്വല്‍പ്പമേവാസ്യ ധര്‍മ്മസ്യ രക്ഷതേ മഹതോഭയാത്. എന്നുണ്ട്. ആദ്ധ്യാത്മികധര്‍മ്മം കുറച്ചെങ്കിലും ചെയ്ത്ാല്‍ അത് വലിയ ഭയങ്ങളില്‍ നിന്ന് രക്ഷിയ്ക്കും എന്നുള്ളതാണല്ലോ. ആദ്ധ്യാത്മികവഴികളില്‍ നിന്ന് വ്യതിചലിയാക്കാതെ മുന്നേറാന് ഗുരുവായൂരപ്പന്‍ അനുഗ്രഹിയ്ക്കട്ടെ.

English translation of the above:
Salutations to the teacher!
Salutations to Mother-goddess Durga, the eradicator of evil demons such as Madhu, Kaitabha, Mahisha, Dhoomralochana, Rakthabeeja, Chanda, Munda, Sumbha and Nisumbha. Kindly free us all from our sufferings. We prostrate ourselves in front of you.

Our ancestors followed time, or months, in two ways. One related to the Sun (Mesha, Vrishabha, etc.) and the second mainly related to the Moon (Aswinam, Karthikam, etc.). As we all know, if we follow time with respect to the Moon the Sun’s role is apparent. As we observe the sky geocentrically, we estimate full-moon and new-moon days by simultaneously observing the positions of the Moon and the Sun. A lunar month starts from one new moon and ends at the next new moon. The geo-sphere, as one sees it, is divided in to 27 “Nakshthramsa” each equal to 13⅓°. In the middle of the lunar month appears the full moon. The month gets its name from the name of the nakshthramsa in which the full moon rises. If it rises in Visakha nakshtramsa, the month is called Vaisakham.

The Vaisakha month is very auspicious to us. It is an important month for giving charity and doing virtuous deeds. When we think of the Vaisakha month we will relate it to the time that our mothers and grandmothers gifted us with fruits such as mangoes. Giving charity was considered supremely important. Why did it become important to give charity in Vaisakham? Everyone will admit that the best season on Earth is Vasantha-rthu. (But spring season may not be that great for allergy sufferers!) In lunar calendar Vasantham falls in Chaitharm and Vaisakham months. For us in Canada, spring starts in Vaisakham only. We have the long winter that makes the trees nearly lifeless until then. There is more to Vaisakham than just being a good season and a good month. Japa-Homa-Dana-Vratha are more effective in Vaisakam. Earlier, the gathering at Guruvayur temple (Kerala) in Vaiskham was something very special and very crowded. But indeed it was a very pleasant crowd. Time has changed. Now they crowd in front of jewelers. They are also great devotees. Only difference is that the devotion is towards something else!

Vaisakham is auspicious also because the three incarnations of the Lord, Narasimha, Parasurama and Balarama, happened in this month. It is said that the Parasurama and Balarama incarnations happened on “Akshaya Thritheeya” and the Narasimha incarnation on the “Suklapaksha Chathurdasi”. It is also known that “Krithayuga” commenced on “Akshaya Thritheeya”.

The vaisakha vratha that we observe will be something significant for us and equally for our community. The vrata earns us a mental equanimity (sarvathra samadarsana – Gita). Many around us are burdened with different types of mental anxieties. Those with pious mind have the important ability to transfer their calmness to others. Needless to say that if we acquire equanimity by observing vratha and similar virtuous actions our community will find the benefits.

Blessed are those who observe vratha for the whole Vaisakham. But it is said that nearly blessed are those who observe vratha on akshaya thritheeya, suklapaksha dwadasi and the full moon day. Many have misunderstood that vratha means control on what one eats. It is true that this control is important. During vratha do things only that make you believe that you are doing those as a clean person. Our ancestors have laid down certain guidelines for that. It indeed includes the control on what you intake.

Let us see what one should be aware of, related to vratha: Celibacy, control on what one eats, cleanliness, control on what one speaks, attention on only matters related to one’s soul, propitiation, chanting Lord’s names, silence. Celibacy does not mean only staying away from sexual actions. It must relate to body as well as to mind. Fasting is indeed the best. One may decide to eat only fruits, or decide to avoid rice based items. One may decide to eat only once a day. Be particular to avoid alcohol, meat, onions and mushrooms. In any case eat only what is absolutely necessary. Wash yourself twice a day. Avoid oils and soaps and such pleasing-to-the-mind items. Do not wear soiled clothes. The best way to control your words is to maintain silence. Or do not talk about anything that is not part of vratha. Rather than watching TV etc. that makes your mind wander improperly, immerse yourself in matters that are related to the soul. For that, propitiation and chanting the Lord’s name are most suitable. At the end of such an observance of vratha one will feel very pure. One will become more beneficial to the well being of oneself and to the community at large.

We can observe vratha staying within our own limits. Once you choose what path to follow, stay determined to not deviate from it. Even a few actions related only to the soul will protect you from great fears. Let Guruvayurappan bless you to not deviate from the path related to your soul, the “adhyatmika ways”.

Share This