കാനഡയിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാ പ്രതിഷ്ഠ

കാനഡയിൽ ബ്രാംപ്ടൺ ഒന്റാറിയോ യിൽ നിർമ്മിച്ച ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 2019 ജൂലൈ 8 ന് മഹാപ്രതിഷ്ഠക്കു മുഹൂർത്തം കുറിച്ചു.

2018 ഓഗസ്റ്റ് 26 ന് ചേർന്ന പൊതുയോഗത്തിൽ ഈ വിവരം ക്ഷേത്രസമിതി അധ്യക്ഷൻ Dr P കരുണാകരൻകുട്ടി ഭക്തജനങ്ങളെ ഉപചാരപൂർവം അറിയിച്ചു.  പ്രധാന മൂർത്തിയായി ശ്രീകൃഷ്ണ ഭഗവാനും (ഗുരുവായൂരപ്പൻ), ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ദേവി എന്നിവരെയും പ്രതിഷ്ഠിക്കുന്നതാണ്.

ക്ഷേത്രത്തിന്റെ പ്രധാന പുരോഹിതനും തന്ത്രിയും ആയ ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി പ്രതിഷ്ഠാ കര്മങ്ങൾക്കും കലശത്തിനുമായുള്ള ചാർത്തു ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കും ഔപചാരികമായി സമർപ്പിച്ചു. അദ്ദേഹം പ്രതിഷ്ഠയെ കുറിച്ചും കലശത്തെ പറ്റിയും കര്മങ്ങൾക്കായി കേരളത്തിൽ നിന്ന് പുരോഹിതരെയും മേളക്കാരെയും കൊണ്ടുവരേണ്ട ആവശ്യകതയെ കുറിച്ചും വിവരണം നൽകി.

ക്ഷേത്രത്തിന്റെ പുരോഗതിയെയും നിര്മാണത്തിനെയും വിവരിച്ചു എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ രാധാകൃഷ്ണൻ പടിയത്ത് സംസാരിച്ചു.

വളർന്നു വരുന്ന തലമുറയും യുവജനങ്ങളും ക്ഷേത്രത്തിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നു Dr കുട്ടി നിർദ്ദേശിച്ചു.

ജൂലൈ 3 മുതൽ 16 വരെ പതിന്നാലു ദിവസം നീണ്ടു നിൽക്കുന്ന പ്രതിഷ്‌ഠാ കർമ്മങ്ങൾക്കും  ഉത്സവത്തിനുമായുള്ള ഒരുക്കങ്ങൾ ഉടനെത്തന്നെ തുടങ്ങി വെക്കണമെന്നും അതിൽ എല്ലാവരുടെയും സാന്നിദ്ധ്യസഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ശ്രീ. ഉണ്ണി ഓപ്പത്ത് അഭ്യർത്ഥിച്ചു.


പ്രതിഷ്ഠ Flyer


Media Coverage

Brampton Temple Idol Installation & Consecration Rites In July, 2019


Images of the Meeting

  

Share This