പൊങ്കാല പായസം തയ്യാറാക്കൽ

ചേരുവകൾ

പച്ചരി                              1 കപ്പ്
ശർക്കര (ചുരണ്ടിയത് )     മുക്കാൽ ~ 1 കപ്പ്
നെയ്യ്                               3 ടേബിൾസ്പൂൺ
തേങ്ങ (ചിരകിയത് )         അരക്കപ്പ്
വെള്ളം                             ഏകദേശം  4 1/2 കപ്പ്
ഏലക്കായ                        6 എണ്ണം
പഴം                                  1 – കനം കുറച്ച് അരിഞ്ഞത്
തേൻ                                2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ശ്രീകോവിലിൽ നിന്ന് തിരി കൊളുത്തിക്കൊണ്ടുവന്ന് അടുപ്പു കത്തിച്ച് പാത്രം അലങ്കരിച്ച് അതിൽ വെള്ളം തിളപ്പിച്ച് അരിയിട്ട് വെന്താൽ ശർക്കരയിട്ട് പാകമായാൽ വാങ്ങി നാളികേരം ചിരകി ഇടുക. വാങ്ങി നടയ്ക്കൽ കൊണ്ടുവയ്ക്കുക. നിവേദ്യം തളിച്ച് സമർപ്പിക്കുക.

പാത്രം വെച്ചുകഴിഞ്ഞാൽ ലളിതാസഹസ്രനാമസ്തോത്രം ചൊല്ലാം

നിവേദ്യം സമർപ്പിക്കൽ കഴിഞ്ഞാൽ അന്നപ്പൂർണ്ണാസ്ത്രോത്രം ചൊല്ലി അവസാനിപ്പിക്കാം.

വീടുകളിൽ അവരവരുടെ പൂജാമുറിയൽ തൊഴുത് നിലവിളക്കിൽ നിന്ന് തിരി കൊളുത്തിക്കൊണ്ടുവന്ന് സ്റ്റൌവ്വിൽ പായസം ഉണ്ടാക്കിയാൽ മതി. സഹസ്രനാമം മുതലായത് അമ്പലത്തിൽ ചൊല്ലുന്നതിന് ഒപ്പം ചൊല്ലാം. സമർപ്പിക്കുന്നത് പൂജാമുറിയൽ ഭഗവതിക്ക് എന്ന് സങ്കൽപ്പിച്ച് സമർപ്പിച്ചാൽ മതി.

Share This