Sage Veda Vyasa Maharshi, who codified the four vedas and composed Mahabharata, was despondent. At the behest of Sage Narada he composed Srimad Bhagavatam, and obtained complete satisfaction and peace of mind.

Merely listening to Bhagavan’s divine stories is enough –  and the Lord makes his divine presence felt in a devotee’s heart and washes away the minutest of sins from their life. This is well documented in multiple places throughout Srimad Bhagavatam. In our modern, fast-paced materialistic life, we yearn for happiness and peace of mind. In this pursuit it is very important to carry a steadfast belief in our minds that the Lord is there with us all the time. Srimad Bhagavatam has the power to open the pathways for the Lord to enter our mind, grant us peace of mind and happiness, and ultimately lead us towards salvation.

Hence, conducting Srimad Bhagavata Saptaham in the precincts of our holy temple is a Yagna that is most beneficial, holy and blessed. The Board of Directors of Guruvayurappan Temple of Brampton is planning to conduct Srimad Bhagavata Saptaham during the holy Mandalam season, towards the end of December 2021. This Maha Yagna shall be for a period of 7 days involving recital of the holy Srimad Bhagavata puranam in Sanskrit, followed by detailed explanation of the chapters and performance of various poojas as dictated by the various episodes of Bhagavatam. This is a Maha Yagna and participation in such a holy event is due to the culmination of various good deeds performed by one over many lives. This holy event involves detailed planning and preparation for the event, and as the name Maha Yagna suggests, this involves total participation of the entire community. In this regard, your temple requests all the devotees of Lord Guruvayurappan to come forward with your opinion and suggestions to make this community event a grand success. We also encourage you to be an active volunteer in this Maha Yagna and be the recipient of the Lord’s blessings.

Your valuable inputs and/or availability to volunteer in various areas of planning, scheduling, setup, cleanup, food preparation and distribution etc., may please be directed to [email protected]


ശ്രീ ഗുരുവായൂരപ്പൻ ശരണം !

ധർമ്മാധർമ്മങ്ങളുടെ  ഇടയിൽ  ഇതികർത്ത്യവ്യതാമൂഢതയിൽ  ഇരിക്കുന്ന  വ്യാസമഹർഷിക്കുപോലും  മനസ്സമാധാനം  ഉണ്ടാക്കിക്കൊടുത്ത   പുരാണമാണ്  ശ്രീമദ് ഭാഗവതമഹാപുരാണം.

ഭഗവത്കഥകൾ കേൾക്കുമ്പോൾ  അതിലൂടെ  ഹൃദയത്തിലേയ്ക്ക്  ഭഗവാൻ   എഴുന്നള്ളുകയും  സാന്നിദ്ധ്യം  കൊണ്ട് ജീവിതത്തിൻ്റെ പലകോണുകളിലും പതുങ്ങിയിരിക്കുന്ന  പാപങ്ങൾ ഇല്ലായ്മ  ചെയ്യുകയും  ചെയ്യും  എന്ന്  ഭാഗവതത്തിൽ  പലയിടത്തും  പറയുന്നത്  കാണാം.  ജീവിതവ്യവസ്ഥയിലും   പരിതസ്ഥിതികളിലും  വലിയ വ്യത്യാസം  വന്നു  എങ്കിലും  ഇപ്പോഴും  ജീവിതത്തിൽ  സമാധാനവും  സന്തോഷവും  നിലനിൽക്കാൻ  മനസ്സിനുള്ളിൽ   രക്ഷകനായി  ഭഗവാൻ  ഉണ്ട്  എന്ന്  തോന്നൽ  വളരെ  പ്രധാനമാണ്.  ഭാഗവതം  നമ്മുടെ  ഹൃദയത്തിലേയ്ക്ക്  ഭഗവാനെ  കൊണ്ടുവരികയും  ഇഹജീവിതത്തിൽ   ശാന്തിയും  സന്തോഷവും  നിലനിർത്തുകയും  ക്രമേണ  മോക്ഷത്തിലേയ്ക്ക്   നയിക്കുകയും  ചെയ്യും.

അങ്ങിനെയിരിക്കെ, ഭക്തി സാന്ദ്രമായ ക്ഷേത്രാന്തരീക്ഷത്തിൽ  ശ്രീമദ്   ഭാഗവത  സപ്താഹം  നടത്തുന്നത്  അത്യന്തം  പുണ്യകരവും  അനുഗ്രഹീതവുമായ  ഒരു  കർമ്മമാണ.   ബ്രാംപ്ടൺ  ഗുരുവായൂരപ്പൻ ക്ഷേത്രം  ഈ 2021  വർഷാവസാനം  മണ്ഡല  മാസകാലത്തു  ഒരു ഭാഗവത സപ്താഹം  നടത്തുവാൻ   ആഗ്രഹിക്കുന്നു.  ഏഴു ദിവസത്തെ  പാരായണവും  പ്രവചനവും  പ്രഭാഷണങ്ങളും  പൂജകളും   വിധി  പ്രകാരവുമുള്ള  മറ്റു ചടങ്ങുകളോടെയും  നടത്താനാകുമെന്നാണ്   പ്രതീക്ഷ.   ഒരു പാട്  തയ്യാറെടുപ്പുകളും  ഭക്തജന പങ്കാളിത്തവും  ഇതിന്റെ  നടത്തിപ്പിന്  അത്യന്താപേക്ഷിതമെന്നിരിക്കെ,  ഈ സംരംഭത്തെ കുറിച്ചുള്ള  ഗുരുവായൂരപ്പൻ ഭക്തരായ  നിങ്ങളുടെയെല്ലാവരുടെയും    അഭിപ്രായങ്ങളും  നിർദേശങ്ങളും വോളണ്ടീയർ അകാനുള്ള സന്നദ്ധതയും  അറിയിക്കുവാൻ താത്പര്യപ്പെടുന്നു.   അതിനായി [email protected] എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക്  അയയ്ക്കാവുന്നതാണ്.

Share This